ദില്ലി: ദില്ലി ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്ത് മലയാളി. ഫിഫയുടെ മുന്‍ ദക്ഷിണ- മധ്യഷ്യന്‍ വികസന ഓഫീസറായ ഷാജി പ്രഭാകരനാണ്
തിരഞ്ഞെടുക്കപ്പെട്ടത്. നാല് വര്‍ഷമാണ് പുതിയ പ്രസിഡന്‍റിന്‍റെ കാലാവധി. ദില്ലി ഫുട്ബോള്‍ അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനമാണ് പുതിയ
ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജ്യത്തെ അറിയപ്പെടുന്ന ഫുട്ബോള്‍ സംഘാടകനും പരിശീലകനുമാണ് ഷാജി പ്രഭാകരന്‍.

കായിക ഭരണമേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ഇദേഹം എഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഉപദേഷ്ടാവായും ദില്ലി യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചുവരികയാണ്. 2015 ചിലി അണ്ടര്‍ 19 ലോകകപ്പില്‍ അസിസ്റ്റന്‍ഡ് ജനറല്‍ കോര്‍ഡിനേറ്ററായി സേവനം ചെയ്തിരുന്നു. ഇന്ത്യന്‍ സീനിയര്‍, ജൂനിയര്‍ ഫുട്ബോള്‍ ടീമിനൊപ്പം അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.