ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ പന്ത് ചെന്നത് സെക്കന്‍ഡ് സ്ലിപ്പില്‍. പല തരത്തിലുള്ള വൈഡ് ബോളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആന്റിഗ്വ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളറായ ഷെല്‍ഡന്‍ കോട്രല്‍ എറിഞ്ഞ പന്ത് ചെന്നത് സെക്കന്‍ഡ് സ്ലിപ്പില്‍. പല തരത്തിലുള്ള വൈഡ് ബോളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു രസകരമായ സംഭവം. ആന്ദ്ര റസലിന് പരിക്കേറ്റതിനാല്‍ അവസാന നിമിഷം ടീമിലെത്തിയ കോട്രല്‍ ആയിരുന്നു ആദ്യ ഓവര്‍ എറിയാനെത്തിയത്.

ആദ്യ നാലു പന്തുകളും നല്ല രീതിയില്‍ എറിഞ്ഞ കോട്രലിന് പക്ഷെ അഞ്ചാം പന്തില്‍ പിഴച്ചു. കോട്രലിന്റെ കൈയില്‍ കൈവിട്ട് പോയ പന്ത് എത്തിയത് സെക്കന്‍ഡ് സ്ലിപ്പിലെ ഫീല്‍ഡറുടെ കൈയില്‍. അമ്പയര്‍ ആ പന്ത് നോ ബോള്‍ വിളിക്കുകയും ചെയ്തു. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വൈഡെന്ന് പറഞ്ഞ് ആരാധകര്‍ കോട്രലിനെ ട്രോളാനും തുടങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തമീം ഇക്ബാലിന്റെ സെഞ്ചുറിക്കരുത്തില്‍ 301 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 18 റണ്‍സിന് തോറ്റു. ഇതോടെ പരമ്പരയും വിന്‍ഡീസ് കൈവിട്ടു.