ജൊഹന്നസ്ബര്‍ഡ്: കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍ റെക്കോര്‍ഡ് ബുക്കില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 99 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് ധവാന്‍ സെഞ്ചുറി തികച്ചത്. ശതകത്തോടെ 100-ാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ധവാന്‍.
ഏകദിന കരിയറിലെ 13-ാം സെഞ്ചുറിയാണ് ജൊഹന്നസ്ബര്‍ഗില്‍ ധവാന്‍ അടിച്ചെടുത്തത്. നൂറാം മത്സരത്തില്‍ 100 തികച്ച ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍. ജോര്‍ഡണ്‍ ഗ്രീനിഡ്ജ്, ക്രിസ് ക്രെയ്ന്‍സ്, യൂസഫ് യൊഹാന, കുമാര്‍ സംഗക്കാര, ക്രിസ് ഗെയ്‌ല്‍, മാര്‍കസ് ട്രെസ്ക്കോത്തിക്, രാംനരേഷ് സര്‍വാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
