ദില്ലി: കളിക്കളത്തിന് അകത്തും പുറത്തും അത്ര നല്ല പേരല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. സെല്‍ഫിയെടുക്കാനെത്തിയ ആരാധകരെ കൈയ്യേറ്റം ചെയ്താണ് ഇന്ത്യന്‍ ഓപ്പണര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്‍. ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ താരം കൈകൊണ്ട് തട്ടിയകറ്റി.
ആരാധകനോട് മാപ്പ് പറയാതെ കൂസലില്ലാതെ ധവാന്‍ സ്ഥലത്തുനിന്ന് നടന്നുപോയി. പോലീസും സംഘാടകരും താരത്തിന് സുരക്ഷ ഒരുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ ഡ്രസിംഗ് റൂമില്‍ കോലിയുമായി ഏറ്റുമുട്ടി കുപ്രസിദ്ധി നേടിയ താരമാണ് ധവാന്‍. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന ഇന്ത്യന്‍ താരം രണ്ടാം മത്സരത്തില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്.
