കഴിഞ്ഞ കുറേ മത്സരങ്ങളിലായി ബാറ്റിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പിന്നിലായിപ്പോയ ശീഖര്‍ ധവാന്റെ ദിവസമായിരുന്നു ഇന്നലെ. ബാറ്റിംഗില്‍ 62 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായതിനൊപ്പം ഫീല്‍ഡിംഗിലും ധവാന്‍ മിന്നി.
ചെന്നൈ: കഴിഞ്ഞ കുറേ മത്സരങ്ങളിലായി ബാറ്റിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പിന്നിലായിപ്പോയ ശീഖര്‍ ധവാന്റെ ദിവസമായിരുന്നു ഇന്നലെ. ബാറ്റിംഗില്‍ 62 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായതിനൊപ്പം ഫീല്‍ഡിംഗിലും ധവാന്‍ മിന്നി.
ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ സിക്സറെന്ന ഉറച്ച ഷോട്ട് ബൗണ്ടറിയില്‍ തടുത്തിട്ടാണ് ധവാന്‍ തിളങ്ങിയത്. ക്യാച്ച് കൈപ്പിടിയിലൊതുക്കാനായില്ലെങ്കിലും വീഴ്ചക്കിടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ധവാനായി.
22 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും പറത്തിയ ഹോപ്പ് ചാഹലിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. വിന്‍ഡീസ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് മറികടന്നതെന്നതിനാല്‍ ധവാന്റെ രക്ഷപ്പെടുത്തലിന് മൂല്യമേറുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
