ഓസ്‌ട്രേലിയക്കെതിരെ അവസാന രണ്ട് ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍- മുരളി വിജയ് എന്നിവരുടെ മോശം ഫോമും മറ്റൊരു ഓപ്പണര്‍ പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായത് പോയതുമാണ് ധവാന്റെ തിരിച്ചുവരവിന് കാരണമായേക്കുക.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ അവസാന രണ്ട് ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഓപ്പണര്‍മാരായ കെ.എല്‍ രാഹുല്‍- മുരളി വിജയ് എന്നിവരുടെ മോശം ഫോമും മറ്റൊരു ഓപ്പണര്‍ പൃഥ്വി ഷാ പരിക്കേറ്റ് പുറത്തായത് പോയതുമാണ് ധവാന്റെ തിരിച്ചുവരവിന് കാരണമായേക്കുക.

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അവധികാലം ആസ്വദിക്കുകയാണ് ധവാനും കുടുംബവും. ട്വന്റി20 പരമ്പരയ്ക്ക് ശേഷം ധവാന്‍ ഓസീട്രേലിയയില്‍ തങ്ങുകയായിരുന്നു. എന്നാല്‍ ധവാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലില്‍ കിറ്റുമായി കാണാനിടയായെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനമാണ് ധവാന് ടീമില്‍ പുറത്തേക്കുള്ള വഴിയൊരുക്കിയത്. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തിയപ്പോള്‍ ധവാന് ടീമില്‍ അവസരം ലഭിച്ചില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് ധവാന് അന്യമായിരുന്നു. നേരത്തെ, മായങ്ക് അഗര്‍വാളിനേയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.