ലാഹോര്‍: വിരാട് കോലി ബൗളര്‍മാരുടെ ഉറക്കെ കെടുത്തുന്നു എന്നത് അതിശയോക്തിയല്ല. ബാറ്റ്സ്മാന്‍മാരെ 150 കി.മിയിലേറെ വേഗത്തില്‍ പന്തെറിഞ്ഞ് കുഴക്കിയിരുന്ന പാക്കിസ്ഥാന്‍ വേഗരാജാവ് ഷൊയ്ബ് അക്തറും കോലിക്ക് മുന്നില്‍ അടിയറവു പറഞ്ഞു. കോലിയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് റാവല്‍പിണ്ടി എക്‌സ്‌പ്രസ് ട്വിറ്ററില്‍ രംഗത്തെത്തി.

കോലി ബാറ്റു ചെയ്യുമ്പോള്‍ ബൗളറെന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് അക്തര്‍ വ്യക്തമാക്കി. കോലി ബാറ്റ് ചെയ്യുമ്പോള്‍ പന്തെറിയാതിരിക്കുന്നതാണ് നല്ലെതെന്നും റാവല്‍പിണ്ടി എക്‌സ്‌പ്രസ് പറഞ്ഞു. എന്നാല്‍ ലോകോത്തര ബാറ്റ്സ്മാനായ കോലിക്കെതിരെ പന്തെറിയുന്നത് മികച്ച മുഹൂര്‍ത്തമായിരിക്കുമെന്ന് അക്തര്‍ വ്യക്തമാക്കി. 

Scroll to load tweet…