ദില്ലി: എക്കാലത്തെയും മഹാന്‍ ഇങ്ങനെ ധോണിയെക്കുറിച്ച് പറയുന്നത് ഒരു പാകിസ്ഥാന്‍ താരമാണ്. ഷോയ്ബ് മാലിക്ക് ആണ് ഇത്തരത്തില്‍ ധോണിയെ വിശേഷിപ്പിച്ചത്. ഒരു ആരാധിക ട്വിറ്ററില്‍ ചോദിച്ച ചോദ്യത്തിനായിരുന്നു പാക് ഓള്‍റൗണ്ടറുടെ മറുപടി. എല്ലാ വാരവും തന്‍റെ ആരാധകരുടെ ചോദ്യങ്ങള്‍ക്കായി ആസ്ക് മാലിക്ക് എന്ന പേരില്‍ ഒരു ചോദ്യോത്തര വേളയുണ്ട്. അതിലാണ് സുദര്‍ശന്‍ എന്ന ഇന്ത്യന്‍ ആരാധകന്‍ ധോണിയെക്കുറിച്ച് ഒരു വാക്ക് പറയാന്‍ ആവശ്യപ്പെട്ടത്.
അത് മാലിക്ക് നല്‍കിയ മറുപടി ഇതായിരുന്നു. ധോണി ഇതിഹാസമാണ് ,പിന്നെ GOAT എന്നും, അതായത് Great Of All Time എന്ന്. ലോക ഇലവനുമായി കളിക്കുന്ന പാക് ടീമില്‍ അംഗമാണ് ഇപ്പോള്‍ മാലിക്ക്. ഈ മത്സരത്തില്‍ ടി20യിലെ ഏറ്റവും റണ്‍ നേടുന്ന പാക് ബാറ്റ്സ്മാന്‍ എന്ന റെക്കോഡും മാലിക്ക് സ്വന്തമാക്കിയിരുന്നു.
