ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു വീണ്ടും തിരിച്ചടി. നായകൻ വിരാട് കോലിക്കും പിന്നാലെ കെ.എൽ. രാഹുലും പരിക്കിനെ തുടർന്ന് ടൂർണമെന്‍റിൽനിന്നു പുറത്തായി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ തോളെല്ലിന് പരിക്കേറ്റതാണ് രാഹുലിന് വിനയായത്. അഞ്ച് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ രാഹുലിനു വിധിച്ചിരിക്കുന്നത്. ഓസീസിനെതിരായ പരന്പരയിൽ ആറ് അർധ സെഞ്ചുറികൾ നേടി രാഹുൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.
റോയൽ ചലഞ്ചേഴ്സ് നായകൻ കോഹ്ലിയും ഈ സീസണ്‍ നഷ്ടപ്പെടുമെന്നാണു സൂചനകൾ. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരിക്കേറ്റതാണ് വിരാടിനും വിനയായത്. ഏപ്രിൽ അഞ്ചിനാണ് പത്താം സീസണ്‍ ഇന്ത്യൻ പ്രീമിയർ ലീഗിനു തുടക്കമാകുന്നത്.
