ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-12, 21-15.
ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.
ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-12, 21-15. ഇന്തോനേഷ്യയുടെ തന്നെ ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-6, 21-14.
അതേ സമയം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഢി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിയറവ് പറഞ്ഞു. ചൈനയുടെ ലോക മൂന്നാം നമ്പര്‍ ജോഡിയോട് 11-21, 22-24 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്.
Scroll to load tweet…
