ബീജിംഗ്: ചൈനാ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. രണ്ടാം സീഡ് പി വി സിന്ധുവിനെ ക്വാര്‍ട്ടറില്‍ ചൈനീസ് കൗമാരതാരവും 19-ാം റാങ്കുകാരിയുമായ ഫാങ്ജേ അട്ടിമറിച്ചു. 21-11, 21-10 എന്ന ഗെയിമിനായിരുന്നു സിന്ധുവിന്‍റെ പരാജയം. രണ്ട് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ സിന്ധുവിന് ഒരിക്കല്‍ പോലും ആധിപത്യമുറപ്പിക്കാനായില്ല. 

തുടക്കത്തില്‍ രണ്ട് പോയിന്‍റിന്‍റെ ലീഡ് നേടിയ ഇന്ത്യന്‍ താരം ചൈനീസ് താരത്തിന്‍റെ പ്രത്യാക്രമണത്തില്‍ പതറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പ്രീക്വാര്‍ട്ടറില്‍ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയിയും നേരത്തെ പുറത്തായിരുന്നു. അടുത്തയാഴ്ച്ച ആരംഭിക്കുന്ന ഹോങ്കോംഗ് ഓപ്പണിലാണ് പിവി സിന്ധുവിന്‍റെ അടുത്ത മത്സരം.