അര്‍ജുന രണതുംഗയ്ക്ക് പിന്നാലെ, ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും ഐപിഎല്ലിലെ മുംബൈഇന്ത്യന്‍സ് മുന്‍ താരവുമായ ലസിത് മലിംഗയ്‌ക്കെതിരെയും മീ ടു വെളിപ്പെടുത്തല്‍. ഐപിഎല്ലിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപദ ട്വീറ്റ് ചെയ്തു.

മുംബൈ: അര്‍ജുന രണതുംഗയ്ക്ക് പിന്നാലെ, ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറും ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് മുന്‍ താരവുമായ ലസിത് മലിംഗയ്‌ക്കെതിരെയും മീ ടു വെളിപ്പെടുത്തല്‍. ഐപിഎല്ലിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപദ ട്വീറ്റ് ചെയ്തു. മുംബൈയിലെ ഹോട്ടലില്‍ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ യുവതി എത്തിയപ്പോഴായിരുന്നു സംഭവം.

സുഹൃത്ത് എന്റെ മുറിയിലുണ്ടെന്ന് പററഞ്ഞ മലിംഗ കട്ടിലിലേക്ക് യുവതിയെ തള്ളിയിടുകയും , അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാരന്‍ എത്തിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തിയതായും ചിന്മയി ട്വീറ്റ് ചെയ്തു. അതേസമയം യുവതിയാരെന്ന് ചിന്മയി വെളിപ്പെടുത്തിയില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് മലിംഗ.

കായിക രംഗത്ത് നിന്ന് പേരാണ്് മി ടു ക്യാംപെയ്‌നില്‍ പിടിക്കപ്പെടുന്നത്. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും ആരോപണ വിധേയനായിരുന്നു. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ടീം പരിശീലകന് നേരെ ആരോപണമുന്നിയിച്ചിരുന്നു.