മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആറുവയസുകാരി ആരാധികയുടെ കത്ത്. സച്ചിന്റെ ജീവിതം ആസ്‌പദമാക്കി എടുത്ത എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടശേഷം ആറു വയസുകാരി താര സച്ചിനെഴുതിയ കത്ത് സോഷ്യല്‍മീഡിയ ഏറ്റെടുത്തു. കത്ത് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേര്‍ കത്ത് ഷെയര്‍ ചെയ്തു.

കത്തെഴുതിയതില്‍ സച്ചിന്‍ കുരുന്ന് ആരാധികയ്‌ക്ക് നന്ദി പറഞ്ഞു. താരയുടെ കത്തില്‍ നിന്ന്

പ്രിയപ്പെട്ട സച്ചിന്‍ അങ്കിള്‍,
എന്റെ പേര് താര,(സാറ ചേച്ചിയെപോലെ) പക്ഷെ എനിക്ക് ആറ് വയസേ ആയിട്ടുള്ളു. ഞാന്‍ അങ്കിളിന്റെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്‌ടമായി. അങ്കിള്‍ ചെറുപ്പത്തില്‍ വലിയ കുസൃതിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ കുറേ ചിരിച്ചു. താങ്കളുടെ അവസാന മത്സരം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.സച്ചിന്‍ അങ്കിള്‍, എനിക്ക് ഒരു ദിവസം അങ്കിളിനെയും, സാറാ ചേച്ചിയെയും, അര്‍ജുന്‍ ചേട്ടനെയും അഞ്ജലി ആന്റിയേയും കാണണം.ഞാന്‍ വന്നോട്ടെ,

ഇതായിരുന്നു ക്രിക്കറ്റ് ദൈവത്തിന് ഒത്തിരി സ്നേഹത്തോടെ കുരുന്ന് ആരാധിക എഴുതിയ കത്ത്.

Scroll to load tweet…

സച്ചിന്റെ ക്രിക്കറ്റ് ജീവിതവും കുടുംബ ജീവിതവും ഉള്‍പ്പെടെ കടുന്നു വരുന്ന സിനിമയാണ് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്.