പന്തിൽ കൃത്രിമം കാട്ടിയ ശ്രീലങ്കൻ നായകൻ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റിൽ വിലക്ക്
ദുബായ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിൽ പന്തിൽ കൃത്രിമം കാട്ടിയ ശ്രീലങ്കൻ നായകൻ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റിൽ വിലക്ക്. ഐസിസിയാണ് ദിനേഷിനെ വിലക്കിയത്. വിലക്കിനു പുറമേ മാച്ച് ഫീയുടെ നൂറ് ശതമാനവും പിഴ ഈടാക്കനും ഐസിസി തീരുമാനിച്ചു.
ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് ചണ്ഡിമലിനു നഷ്ടമാകും. വെള്ളിയാഴ്ച നടന്ന മത്സരത്തിന്‍റെ അവസാന സെഷനിലാണ് ചണ്ഡിമൽ പന്തിൽ കൃത്രിമം കാട്ടിയത്. സംഭവത്തിൽ ചണ്ഡിമൽ കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു.
