മന്ദാന ഇക്കുറി ചിരിച്ചത് വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയുമായി

First Published 25, Mar 2018, 11:18 PM IST
smriti mandhana breaks her own record for fastest fifty
Highlights
  • മറികടന്നത് തന്‍റെ തന്നെ റെക്കോര്‍ഡ്

മുംബൈ: ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനെതിരെ സ്‌മൃതി മന്ദാന അടിച്ചെടുത്തത് റെക്കോര്‍ഡ്. ട്വന്‍റി20യില്‍ ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി(25 പന്തില്‍) മന്ദാന സ്വന്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയ്ക്കെതിരെ 30 പന്തില്‍ കുറിച്ച തന്‍റെ തന്നെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്. ഇതിനിടെ 12 ബൗണ്ടറികളും രണ്ട് കൂറ്റന്‍ സിക്സുകളും മന്ദാന പറത്തി. എന്നാല്‍ 18 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ന്യൂസീലാന്‍ഡിന്‍റെ സോഫി ഡിവൈനിന്‍റെ പേരിലാണ് ലോക റെക്കോര്‍ഡ്.

റെക്കോര്‍ഡിട്ട് മന്ദാന പുഞ്ചിരിച്ചെങ്കിലും ഇന്ത്യയ്ക്ക് മത്സരഫലം അത്ര സുഖകരമായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 പന്തില്‍ 76 റണ്‍സെടുത്ത മന്ദാനയുടെ മികവില്‍ നിശ്ചിത ഓവറില്‍ 198 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റിന്‍റെ മികവില്‍ ഇംഗ്ലണ്ട് വിജയിച്ചു. 64 പന്തില്‍ 124 റണ്‍സാണ് വ്യാറ്റ് നേടിയത്. എട്ട് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ടിന്‍റെ തകര്‍പ്പന്‍ ജയം. 

loader