ലങ്കാഷെയര്‍ തണ്ടറിനെ 76 റണ്‍സിനാണ് സ്മൃതി കളിക്കുന്ന വെസ്‌റ്റേണ്‍ സ്‌റ്റോം തോല്‍പ്പിച്ചത്  

ലണ്ടന്‍: വനിത സൂപ്പര്‍ ലീഗീല്‍ ഇന്ത്യന്‍ താരം സ്മൃതി മന്ഥാന തകര്‍പ്പന്‍ പ്രകടനം തുടരുന്നു. ലങ്കാഷെയര്‍ തണ്ടറിനെ 76 റണ്‍സിനാണ് സ്മൃതി കളിക്കുന്ന വെസ്‌റ്റേണ്‍ സ്‌റ്റോം തോല്‍്പ്പിച്ചതത്. അവരുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ആദ്യം ബാറ്റ് ചെയത വെസ്റ്റേണ്‍ സ്റ്റോം നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കാഷെയര്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി.

ജയം തുടര്‍ക്കഥയാക്കിയ ടീമിനു വേണ്ടി ഹീത്തര്‍ നൈറ്റ് 76 റണ്‍സുമായി ടോപ് സ്‌കോററായി. സ്റ്റെഫാനി ടെയിലപ്ഡ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്തായ സ്മൃതി മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്നു.

33 റണ്‍സ് നേടിയ എലെനോര്‍ ത്രെല്‍ക്കെല്‍ഡാണ് ലങ്കഷെയറിന്റെ ടോപ് സകോറര്‍. ഇന്ത്യന്‍ താരം ഹര്‍മ്മന്‍പ്രീത് കൗര്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. ക്ലയര്‍ നിക്കോളസ് മൂന്നും സ്റ്റെഫാനി ടെയിലര്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.