ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സ്മൃതിയുടെ പ്രകടനത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന അവരുടെ രൂപസൗകുമാര്യമാണ്. ഒറ്റരാത്രി കൊണ്ടാണ് സ്മൃതിക്ക് ആയിരക്കണക്കിന് ആരാധകരുണ്ടായത്. സ്മൃതിയോട് ക്രഷ് തോന്നുന്നുവെന്ന് വെളിപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേരാണ് രംഗത്ത് വന്നത്.
എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്നത് ഇതുവരെ പരമരഹസ്യമായിരുന്നു. തനിക്ക് ക്രഷ് തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ വെളിപ്പെടുത്തിയിരിക്കുകയാണ് സ്മൃതി. ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ നടത്തിയ ഒരു പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്‍റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.
