ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ അപ്രതീക്ഷി അതിഥിയെ കണ്ട് ഞെട്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങള്‍. ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനം നടത്തുന്ന പല്ലേക്കല്ലെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് മൂര്‍ഖന്‍ പാമ്പെത്തിയതോടെ താരങ്ങളുടെ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പരിശീലനം മുടങ്ങി.
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഗ്രൗണ്ടിലിറങ്ങിയ അപ്രതീക്ഷി അതിഥിയെ കണ്ട് ഞെട്ടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങള്‍. ഇംഗ്ലീഷ് താരങ്ങള്‍ പരിശീലനം നടത്തുന്ന പല്ലേക്കല്ലെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് മൂര്‍ഖന്‍ പാമ്പെത്തിയതോടെ താരങ്ങളുടെ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പരിശീലനം മുടങ്ങി.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ട്വിറ്റര്‍ പേജിലാണ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുമ്പ് പൈപ്പുകളുപയോഗിച്ച് ഗ്രൗണ്ട്സ്മാന്‍മാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
അഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജയിച്ചു. പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ 1-0ന് മുന്നിലാണ്. ബുധനാഴ്ചാണ് പരമ്പരയിലെ മൂന്നാം മത്സരം.
