സാന്‍റിയാഗോ സൊളാരിയെ റയല്‍ മാഡ്രിഡ് സ്ഥിരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സൊളാരിയെ റയലിന്‍റെ സ്ഥിരം പരിശീലകനായി സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മാഡ്രിഡ്: ഇടക്കാല പരിശീലകന്‍ സാന്‍റിയാഗോ സൊളാരിയെ റയല്‍ മാഡ്രിഡ് സ്ഥിരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സീസൺ അവസാനിക്കും വരെ
സൊളാരി തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൊളാരിയെ റയലിന്‍റെ സ്ഥിരം പരിശീലകനായി സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌പാനിഷ് ഫെഡറേഷന്‍റെ നിയമപ്രകാരം 15 ദിവസത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് താല്‍ക്കാലിക പരിശീലകനായി തുടരാനാകില്ല. ഈ കാലാവധി തിങ്കളാഴ്‌ച അവസാനിക്കും. എന്നാല്‍ സൊളാരിയുടെ സ്ഥിരം നിയമനം റയല്‍ മാഡ്രിഡ് സ്ഥിരീകരിച്ചിട്ടില്ല.
സൊളാരി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള നാല് മത്സരങ്ങളിലും റയൽ മാഡ്രിഡ് ജയിച്ചിരുന്നു. സ്പാനിഷ് ലീഗില്‍ നിലവില്‍ ബാഴ്സലോണയേക്കാള്‍ നാല് പോയിന്‍റ് പിന്നിലാണ് റയൽ.
