നോട്ടിങ്ഹാമില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ടെലികാസ്റ്റിനിടെയാണ് സോണി സിക്‌സ് കേരളത്തിനുള്ള പിന്തുണ അറിയിച്ചത്.
ലണ്ടന്‍: കേരളത്തിലെ ദുരിതബാധിതര്‍ക്ക് പിന്തുണ അറിയിച്ച് സോണി സിക്‌സ് ചാനലും. നോട്ടിങ്ഹാമില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ടെലികാസ്റ്റിനിടെയാണ് സോണി സിക്‌സ് കേരളത്തിനുള്ള പിന്തുണ അറിയിച്ചത്.
മത്സരത്തിനിടെ ടിവിയുടെ താഴെ പ്രത്യേക ബോക്‌സിലാണ് ചാനല് തങ്ങളുടെ പിന്തുണ അറിയിച്ചത്. സ്റ്റാന്‍ഡ് വിത്ത് കേരള എന്ന ഇംഗ്ലീഷ് ഹെഡ്ഡിങ്ങിന് താഴെയായിരുന്നു അവരുടെ സന്ദേശം. കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുക എന്ന് പറഞ്ഞ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നംമ്പറും ബാങ്കിന്റെ വിശദവിവരങ്ങളും താഴെ കൊടുത്തിരുന്നു.
നിരവധി പേര്‍ സോണി സിക്‌സിനെ അഭിനന്ദിച്ച് ട്വീറ്റുകളിട്ടു.
