സൗരാഷ്ട്രയ്ക്കായി പുറത്താകാതെ 133 റൺസെടുത്ത ചേതേശ്വര്‍  പൂജാരയും 100 റൺസെടുത്ത ഷെൽഡൺ  ജാക്സണും തിളങ്ങി.

ബംഗളൂരു: രഞ്ജി ട്രോഫി സെമിയിൽ കര്‍ണാടകത്തിനെതിരെ സൗരാഷ്ട്രയ്ക്ക് 5 വിക്കറ്റ് ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്കായി പുറത്താകാതെ 133 റൺസെടുത്ത ചേതേശ്വര്‍ പൂജാരയും 100 റൺസെടുത്ത ഷെൽഡൺ ജാക്സണും തിളങ്ങി . മൂന്ന് വിക്കറ്റിന് 23 റൺസെന്ന നിലയിൽ പതറിയപ്പോഴായിരുന്നു ഇരുവരും ഒന്നിച്ചത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് സൗരാഷ്ട്ര സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന വിദര്‍ഭയായിരിക്കും സൗരാഷ്ട്രയുടെ എതിരാളികൾ.