ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 തോല്‍വിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കാര്‍ത്തിക്കിനൊപ്പം പന്ത് കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ കളി ഇന്ത്യക്ക് അനായാസം ജയിക്കാമായിരുന്നുവെന്ന് ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20 തോല്‍വിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കാര്‍ത്തിക്കിനൊപ്പം പന്ത് കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ കളി ഇന്ത്യക്ക് അനായാസം ജയിക്കാമായിരുന്നുവെന്ന് ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു.
പുതിയ ഷോട്ടുകളുണ്ടാക്കി കളിക്കാതെ സ്ട്രെയിറ്റ് ബാറ്റുപയോഗിച്ച് കളിക്കാന്‍ ടീം മാനേജ്മെന്റ് പന്തിനോട് ആവശ്യപ്പെടണമെന്നും ഗാംഗുലി പറഞ്ഞു. പന്ത് പുറത്തായ റിവേഴ്സ് സ്കൂപ്പ് ഷോട്ടിന് ഒരു വിലയുമില്ല. അത്തരം ഷോട്ടുകള്‍ എപ്പോഴും അപകടകരമാണ്. റിസ്കുള്ള ഇത്തരം ഷോട്ടുകള്‍ കളിക്കാതെ സ്ട്രെയ്റ്റ് ബാറ്റുപയോഗിച്ച് കളിക്കാന്‍ ടീം മാനേജ്മെന്റ് പന്തിനോട് ആവശ്യപ്പെടണം. പന്തിന്റെ പ്രഹരശേഷിയുപയോഗിച്ച് സ്ട്രെയിറ്റ് ബാറ്റുപയോഗിച്ച് കളിച്ചാല്‍ കൂടുതല്‍ ഫലപ്രദമാവും. പന്ത് ഫോം ഔട്ടാണെന്ന് കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. ദിനേശ് കാര്‍ത്തിക് 13 പന്തില്‍ 30 റണ്‍സെടുത്തപ്പോള്‍ 16 പന്തില്‍ 20 റണ്‍സെടുത്ത പന്ത്, റിവേഴ്സ് സ്കൂപ്പ് കളിക്കാനുള്ള ശ്രമത്തില്‍ അവസാന ഓവറിന് മുമ്പ് പുറത്തായി. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
