ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ആറ് മത്സര പരമ്പയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഫാഫ് ഡൂപ്ലെസി നായകനാകുന്ന 14 അംഗ ടീമില്‍ രണ്ട് പുതുമുഖങ്ങളുമുണ്ട്. കെയ്‌ലി സോണ്ടോ, ലുങ്കി എങ്കിടി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ഏകദിന സ്പെഷലിസ്റ്റുകളാ ജീന്‍ പോള്‍ ഡുമിനിയും ഇമ്രാന്‍ താഹിറും ഡേവിഡ് മില്ലറും ടീമില്‍ തിരിച്ചെത്തി. ഫെബ്രുവരി ഒന്നിന് ഡര്‍ബനിലാണ് ആറ് മത്സര പരമ്പരയിലെ ആദ്യ മത്സരം. ഏകദിന മത്സരങ്ങള്‍ക്ക് ശേഷം മൂന്ന് ട്വന്റി-20 മത്സരങ്ങളിലും ഇരു ടീമുകളും കളിക്കും.

ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ഫാഫ് ഡൂപ്ലെസി(ക്യാപ്റ്റന്‍), ഹാഷിം അംല, ക്വിന്റണ്‍ ഡീകോക്ക്, എ.ബി.ഡിവില്ലിയേഴ്സ്, ജെ.പി.ഡൂമിനി, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, ഏഡന്‍ മക്രം, മോണി മോര്‍ക്കല്‍, ക്രിസ് മോറിസ്, ലുങ്കി എങ്കിഡി, ആന്‍ഡൈല്‍ ഫെലുകുവായോ, കാഗിസോ റബാഡ, ഷബ്രൈസ് ഷംസി, കെയ്ന്‍ സോണ്ടോ.