ഏകദിന പരമ്പരക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ട്വന്റി-20 മത്സരത്തിലും ഓസ്ട്രേലിയക്ക് തോല്‍വി. മഴമൂലം 10 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. നേരത്തെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കിയിരുന്നു.
സിഡ്നി: ഏകദിന പരമ്പരക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ട്വന്റി-20 മത്സരത്തിലും ഓസ്ട്രേലിയക്ക് തോല്‍വി. മഴമൂലം 10 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. നേരത്തെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സിലൊതുങ്ങി. 27 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയും 22 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും 19 റണ്‍സെടുത്ത ഹെന്‍ഡ്രിക്സുമാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്.
മറുപടി ബാറ്റിംഗില്‍ എന്‍ഗിഡിയും മോറിസും ഫെലുക്കുവായോയും തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ഓസീസ് തകര്‍ച്ചയിലായി. 43/5 എന്ന നിലയില്‍ തകര്‍ന്ന ഓസീസിന് പിന്നീട് തിരിച്ചുവരാനായില്ല. 23 പന്തില്‍ 38 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 14 റണ്‍സെടുത്ത ക്രിസ് ലിന്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍.
