ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാതെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം. ഇന്ത്യയില്‍ നിന്ന് ഒറ്റ താരം പോലും ഡൊണാള്‍ഡിന്റെ ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാതെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം. ഇന്ത്യയില്‍ നിന്ന് ഒറ്റ താരം പോലും ഡൊണാള്‍ഡിന്റെ ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.

മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാഗറുമാണ് ഡൊണാള്‍ഡിന്റെ ടീമിലെ ഓപ്പണര്‍മാര്‍. വണ്‍ഡൗണായി ദക്ഷിണാണാഫ്രിക്കന്‍ ഓള്‍ റഔണ്ടര്‍ ജാക് കാലിസ് എത്തുമ്പോള്‍ സച്ചിനിറങ്ങുന്ന നാലാം നമ്പറില്‍ എത്തുന്നത് ബ്രയാന്‍ ലാറയാണ്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് അഞ്ചാമതും എബി ഡിവില്ലിയേഴ്സ് ആറാമതും ആദം ഗില്‍ക്രിസ്റ്റ് ഏഴാമതും ഇറങ്ങുന്ന ടീമില്‍ ഷെയ്ന്‍ വോണ്‍, മാല്‍ക്കം മാര്‍ഷല്‍, കര്‍ട്ലി ആംബ്രോസ്, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരുമുണ്ട്.

ടെസ്റ്റില്‍ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ സച്ചിന്‍ ഡൊണാള്‍‍ഡിന്റെ ടീമിലില്ലെന്നത് ദക്ഷിണാഫ്രിക്കന്‍ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തി.