സെഞ്ചൂറിയന്‍: പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീള്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടി20യില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്. പേസര്‍ ജസ്‌പ്രീത് ബൂമ്രയ്ക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കും. അതേസമയം മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്.
ഇന്ത്യയ്ക്കായി രോഹിത്-ധവാന്‍ സഖ്യം തന്നെ ബാറ്റിംഗ് തുടങ്ങും. സെഞ്ചൂറിയനിലെ സ്‌പിന്നിന് അനുകൂലമായ പിച്ചില്‍ യുസ്‌വേന്ദ്ര ചഹലാകും ഇന്ത്യയുടെ തുറുപ്പുചീട്ട്. തിരിച്ചുവരവില്‍ മികച്ച ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും റെയ്നയെയും മനീഷ് പാണ്ഡെയെയും ടീമില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
