പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വ്യക്തമായ മുന്‍തൂക്കം. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 81 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്‌ടമാകാതെ 84 റണ്‍സെന്ന ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 165 റണ‍്സിന്റെ മുന്‍തൂക്കമുണ്ട്. ഓപ്പണര്‍മാരായ കുക്കും എല്‍ഗാറും ആണ് ക്രീസില്‍.
നേരത്തെ ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായി. ഫിലാന്‍ഡര്‍ അഞ്ചും ആബട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി. ആഞ്ചലോ മാത്യൂസ് 39ഉം
ഡിസില്‍വ 43ഉം ഹെരാത്ത് 24ഉം റണ്‍സെടുത്തു.
