ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ പരാജയ പരമ്പര അവസാനിക്കുന്നില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെ ആറ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 38.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 29.2 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. ഏകദിനങ്ങളില്‍ ഓസ്ട്രേലിയയുടെ തുടര്‍ച്ചായാ ഏഴാം തോല്‍വിയാണിത്.

പെര്‍ത്ത്: ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ പരാജയ പരമ്പര തുടരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെ ആറ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 38.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 29.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. ഏകദിനങ്ങളില്‍ ഓസ്ട്രേലിയയുടെ തുടര്‍ച്ചായാ ഏഴാം തോല്‍വിയാണിത്.

എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിന് പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 34 റണ്‍സെടുത്ത വാലറ്റക്കാരന്‍ നഥാന്‍ കോള്‍ട്ടര്‍നൈല്‍ ആണ് ഓസീസിന്റെ ടോപ് സ്കോറര്‍. അലക്സ് കാരി 33 റണ്‍സെടുത്തു. 89/7 എന്ന നിലയില്‍ കൂപ്പുകുത്തിയ ഓസീസിനെ കോള്‍ട്ടര്‍നൈലിന്റെ ഇന്നിംഗ്സാണ് 100 കടത്തിയത്.

ദക്ഷിണാഫ്രിക്കക്കായി ഫെലുക്കുവായോ മൂന്നും ഇമ്രാന്‍ താഹിര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, എന്‍ഗിഡി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഡീകോക്കും(47), ഹെന്‍ഡ്രിക്സും(44) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കി. മര്‍ക്രാമും(36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഒമ്പതിന് അഡ്‌ലെയ്ഡില്‍ നടക്കും.