അഞ്ച് മത്സര പരമ്പരയില്‍ 2-0 ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി
ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഫോമിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെ കരുത്തിലാണ് സന്ദര്‍ശകര്‍ ജയം പിടിച്ചെടുത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 244 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 43 ാം ഓവറില്‍ ജയം സ്വന്തമാക്കി. 87 റണ്‍സ് നേടിയ ഡിക്കോക്കാണ് കളിയിലെ താരം. നായകന്‍ ഫാഫ് ഡുപ്ലെസിസ് 49 റണ്‍സ് നേടി. ആദ്യ മത്സരത്തിലും ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്.
