കേപ്‌ടൗണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് ആശ്വാസജയം. മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ജയിച്ചത്. വിജയലക്ഷ്യമായ 241 റണ്‍സ് നാല് പന്ത് ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. പുറത്താകാതെ 90 റണ്‍സെടുത്ത ഡുപ്രീസാണ് വിജയശില്‍പ്പി. ദക്ഷിണാഫ്രിക്കയ്ക്കായി വോള്‍വാഡ്റ്റ് 59 റണ്‍സും ഡെയ്ന്‍ വിന്‍ 41 റണ്‍സുമെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 79 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയും 56 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയുമാണ് തിളങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാന പൂജ്യത്തിന് പുറത്തായി. നായകന്‍ മിതാലി രാജിന് നാല് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ നേടിയിരുന്നു.