ക്രിക്കറ്റില്‍ അവിശ്വസനീയമായ നേട്ടത്തിന്റെ നെറുകയില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍. ഇരുപതുകാരനായ ഷെയ്ന് ഡാഡ്സ്വെല്‍ ആണ് ഒറ്റദിവസംകൊണ്ട് 490 റണ്‍സടിച്ചുകൂട്ടിയത്. 50 ഓവര്‍ മല്‍സരത്തിലാണ് ഡാഡ്സ്വെല്‍ ഈ അനുപമമായ നേട്ടം കൈവരിച്ചത്. തന്റെ ക്ലബായ എന്ഡബ്ള്യൂയു പുക്കെയ്ക്കുവേണ്ടി കളിച്ചപ്പോഴാണ് ഡാഡ്സ്വെല്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. ഇരുപതാം ജന്മദിനമായ ഇന്ന് 151 പന്തില്‍നിന്നാണ് ഡാഡ്സ്വെല്‍ 490 റണ്‍സടിച്ചുകൂട്ടിയത്. 57 സിക്സറുകളും 27 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഡാഡ്സ്വെല്ലിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സ്. സഹതാരം റുവാന്‍ ഹാസ്ബ്രോക് 54 പന്തില്‍ 104 റണ്‍സടിച്ചതോടെ ഡാഡ്സ്വെല്ലിന്റെ ടീം നിശ്ചിത 50 ഓവറില്‍ മൂന്നിന് 677 റണ്‍സാണ് അടിച്ചുകൂട്ടിയത്. റണ്‍മല കയറാനെത്തിയ എതിര് ടീം പോച്ചിന്‍ 50 ഓവറില്‍ ഒമ്പതിന് 290 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഡാഡ്സ്വെല്ലിന്റെ ടീം 387 റണ്‍സിന് വിജയിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ കളിക്കാരന് ഏകദിനത്തില്‍ 490 റണ്‍സടിച്ചു!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
