ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇറ്റലിക്കെതിരെ സ്പെയ്നിന് തകര്‍പ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പെയ്ൻ ജയിച്ചത്. ഇസ്കോ രണ്ടു തവണയും അൽവാരോ മൊറാട്ട ഒരു തവണയും വല ചലിപ്പിച്ചു. പ്രതിരോധത്തിന് പേരുകേട്ട അസൂറിപ്പടയെ സ്പെയ്ൻ മത്സരത്തിലുടനീളം പരീക്ഷിച്ചു.ജയത്തോടെ ഗ്രൂപ്പ് ജി യിൽ ഒന്നാമതെത്താനും സ്പെയ്നിനായി. ഏഴ് കളികളിൽ നിന്ന് സ്പെയ്നിന് 19 പോയിന്‍റാണുള്ളത്. ഇറ്റലിക്ക് 16 പോയിന്റും.