2020ലെ യൂറോ കപ്പ് വരെ ലൊപ്പറ്റേഗി സ്പാനിഷ് പരിശീലകനായി തുടരും.
മാഡ്രിഡ്: ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകന്‍ ഹുലന്‍ ലൊപ്പറ്റേഗിയുടെ കാലാവധി നീട്ടി സ്പെയിന്‍. 2020ലെ യൂറോ കപ്പ് വരെ ലൊപ്പറ്റേഗി സ്പാനിഷ് പരിശീലകനായി തുടരും. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ലൊപ്പറ്റേഗി പരിശീലിപ്പിക്കുന്ന ടീമിനെ കുറിച്ച് ലോകകപ്പില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. 51കാരനായ ലൊപ്പറ്റേഗി 2016ലെ യൂറോ കപ്പിന് ശേഷം ആണ് ടീമിന്‍റെ ചുമതലേയറ്റെടുത്തത്.
ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് അനായാസം ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സ്പെയിന്‍ തോൽവിയറിയാതെ തുടര്‍ച്ചയായി 18 മത്സരം പൂര്‍ത്തിയാക്കിയിരുന്നു. കരാര്‍ നീട്ടുമോയെന്നതിനെ കുറിച്ച് ആലോചിച്ച് ഉറക്കം കളഞ്ഞിട്ടില്ലെന്നും തന്നിൽ അര്‍പ്പിച്ച വിശ്വസത്തിന് നന്ദിയുണ്ടെന്നും ലൊപ്പറ്റേഗി പ്രതികരിച്ചു.
