മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് ലെവാന്‍റോയെ നേരിടും. രാത്രി ഒന്നേകാലിനാണ് കളി തുടങ്ങുക. 20 കളിയില്‍ 38 പോയിന്‍റുള്ള റയല്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ 19 പോയിന്‍റ് പിന്നിലാണ് റയല്‍.

ബാഴ്സയ്ക്ക് 57ഉം റയലിന് 38ഉം പോയിന്‍റാണുള്ളത്. അതിനാല്‍ ലീഗില്‍ തിരിച്ചെത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ റയലിന് വിജയിച്ചേ മതിയാകൂ. അതേസമയം ബാഴ്സലോണ നാളെ രാത്രി എസ്പാനിയോളിനെ നേരിടും.