മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ഇന്ന് സെവിയ്യയെ നേരിടും. കഴിഞ്ഞ സീസണിലെ ലാലിഗ ചാമ്പ്യന്മാരും കോപ ഡെല്‍ റേ ചാമ്പ്യന്മാരുമാണ് സൂപ്പര്‍ കപ്പ് കളിക്കേണ്ടത്. രണ്ട് കിരീടവും ബാഴ്‌സക്ക് തന്നെ ആയതിന് കോപ ഡെല്‍ റേ റണ്ണേഴ്‌സ് അപ്പായ സെവിയ്യ സൂപ്പര്‍കപ്പിന് യോഗ്യത നേടുകയായിരുന്നു.

രണ്ട് പാദങ്ങളായിട്ടാണ് ഫൈനല്‍ നടക്കാറുള്ളതെങ്കിലും ഇത്തവണ ഒരു മത്സരം മാത്രമാണ് മടക്കുന്നത്. അതും മൊറോക്കയിലാണ് ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയിരിക്കുന്നത്. സെവിയ്യക്ക് യൂറോപ്പ ലീഗ് മത്സരങ്ങള്‍ ഉള്ളതിനാലാണ് രണ്ട് പാദമായി സൂപ്പര്‍ കപ്പ് നടക്കാതിരിക്കാന്‍ കാരണം. 

റയല്‍ മാഡ്രിഡാണ് നിലവിലെ ചാംപ്യന്മാര്‍. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയെ തോല്‍പ്പിച്ചാണ് റയല്‍ കിരീടം നേടിയത്. ബാഴ്‌സലോണയുടെ പുത്തന്‍ താരങ്ങളായ അര്‍തര്‍, മാല്‍കോം എന്നിവരെല്ലാം ഇന്നത്തെ മത്സരത്തില്‍ കളിക്കും. അര്‍തുറോ വിദാല്‍ പകരക്കാരുടെ ബെഞ്ചിലായിരിക്കും.