തിരുവനന്തപുരം ജില്ലാ കായികമേള ഒരു ദിവസം പിന്നിടുമ്പോൾ നെയ്യാറ്റിൻകര സബ്ജില്ല 86 പോയിന്‍റുമായി മുന്നിട്ട് നിൽക്കുകയാണ്. ആൻസ്റ്റിൻ ജോസഫും കെ എം നിഭയും മീറ്റിലെ വേഗതയേറിയ താരങ്ങളായി. ഇരുവരും എൽ എൻ സി പി സായിയിൽ പരിശീലനം നടത്തുന്നവരാണ്.മഴ വില്ലനാകുമെന്ന് കരുതിയിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായതിനാൽ മത്സരങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കി. ആൺ പെൺ വിഭാഗങ്ങളിലായി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തിയഞ്ചു പേർ മേളയിൽ പങ്കെടുക്കുന്നുണ്ട്.കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിലാണ് ഇക്കുറിയും മേള നടക്കുന്നത്. ഹർത്താലായതിനാൽ, നാളെ നടക്കേണ്ടിയികുന്ന മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും.