ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലോ മോശം പ്രകടനമാണ് ചണ്ഡിമലിന്റെ കസേര തെറിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിംഗ്സുകളില്‍ 5, 0, 15, 4 എന്നിങ്ങനെയായിരുന്നു ചണ്ടിമലിന്റെ സ്കോര്‍.

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് കസേരകളി തുടരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് നിലവിലെ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. ദിമുത് കരുണരത്നെയാണ് പുതിയ നായകന്‍.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലോ മോശം പ്രകടനമാണ് ചണ്ഡിമലിന്റെ കസേര തെറിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിംഗ്സുകളില്‍ 5, 0, 15, 4 എന്നിങ്ങനെയായിരുന്നു ചണ്ടിമലിന്റെ സ്കോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കാനും സെലക്ടര്‍മാര്‍ ചണ്ഡിമലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് പുതുമുഖങ്ങള്‍ അടക്കം 17 അംഗ ടീമിനെയാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റ്സ്മാന്‍ ഓഷാഡ ഫെര്‍ണാണ്ടോ, സീം ബൗളര്‍ മൊഹമ്മദ് ഷിറാസ്, ഇടം കൈയന്‍ സ്പിന്നര്‍ ലസിത് എംബുല്‍ഡെനിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര 13ന് ഡര്‍ബനില്‍ തുടങ്ങും. 21ന് പോര്‍ട്ട് എലിസബത്തിലാണ് രണ്ടാം ടെസ്റ്റ്.