ഗാലെ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക തോല്‍വിമുഖത്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 7:36 PM IST
Sri Lanka in backfoot against England in Galle test
Highlights

  • ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ശ്രീലങ്കയുടെ മുന്നില്‍ കൂറ്റന്‍ തോല്‍വി. ഗാലെയില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനിയും 447 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 462 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

ഗാലെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ തോല്‍വി. ഗാലെയില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനിയും 447 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 462 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 

കീറ്റണ്‍ ജെന്നിങ്‌സിന്റെ (146*) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 322ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയ്ക്കായി അവസാന ഏകദിനം കളിക്കുന്ന സ്പിന്നര്‍ രംഗന ഹെറാത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ജെന്നിങ്‌സിന് പുറമെ ബെന്‍ സ്‌റ്റോക്‌സ് (62) അര്‍ധ സെഞ്ചുറി നേടി. ജോസ് ബട്‌ലര്‍ (35), ബെന്‍ ഫോക്‌സ് (37) എന്നിവരും ബേധപ്പെട്ട പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്ക് വേണ്ടി  ഹെറാത്തിന് പുറമെ ദില്‍റുവാന്‍ പെരേര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ദിമുത് കരുണാരത്‌നെ (7), കൗശല്‍ സില്‍വ (8) എന്നിവരാണ് ക്രീസില്‍. 

loader