Asianet News MalayalamAsianet News Malayalam

എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ധര്‍മസേന; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് കളിക്കാരനെന്ന നിലയിലും അമ്പയറെന്ന നിലയിലു ശ്രദ്ധേയനായ ശ്രീലങ്കയുടെ കുമാര ധര്‍മസേന. ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച അമ്പയറിംഗിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അടക്കം പ്രശംസ ഏറ്റുവാങ്ങിയ ധര്‍മസേന ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറാണ്.

 

Sri Lankan umpire Kumar Dharmasena picks his all time XI
Author
London, First Published Sep 12, 2018, 11:35 AM IST

ലണ്ടന്‍: എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് കളിക്കാരനെന്ന നിലയിലും അമ്പയറെന്ന നിലയിലു ശ്രദ്ധേയനായ ശ്രീലങ്കയുടെ കുമാര ധര്‍മസേന. ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച അമ്പയറിംഗിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ അടക്കം പ്രശംസ ഏറ്റുവാങ്ങിയ ധര്‍മസേന ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറാണ്.

ധര്‍മസേനയുടെ ടെസ്റ്റ് ടീമില്‍ ഓപ്പണറായി എത്തുന്നത് ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനും ശ്രീലങ്കയുടെ സനത് ജയസൂര്യയുമാണ്. മൂന്നാം നമ്പറില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ആണ് ധര്‍മസേന തെരഞ്ഞെടുത്തിരിക്കുന്നത്. നാലാം നമ്പറിലാണ് ടീമിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നത്. ബ്രയാന്‍ ലാറ അഞ്ചാമതും കുമാര്‍ സംഗക്കാര ആറാമതും എത്തുന്നു.

ഏഴാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ് ഇറങ്ങുന്നു. എട്ടാനായി മുന്‍ പാക്കിസ്ഥാന്‍ നായകന്‍ വസീം അക്രവും തുടര്‍ന്ന് ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരും എത്തുന്നു.

Follow Us:
Download App:
  • android
  • ios