കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ നൈറ്റ് വാച്ച്‌മാനായിരുന്ന മലിന്ദ പുഷ്പകുമാര പുറത്തായ രീതിയെ കളിയാക്കിക്കൊന്ന് സോഷ്യല്‍ മീഡിയ. അശ്വിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് പുഷ്പകുമാര ബൗള്‍ഡായി പുറത്തായത്. നാലാം ദിനം 209/2 എന്ന നിലയിലാണ് കരുണരത്നെയും പുഷ്പകുമാരയും ക്രീസിലെത്തിയത്.
കരുണരത്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് പിടിച്ചുനില്‍ക്കുമ്പോഴാണ് പുഷ്പകുമാര അത്മഹത്യാപരരമായൊരു ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ലങ്കന്‍ ആരാധകരും പുഷ്പകുമാരയുടെ കാടനടിയെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കിക്കൊന്നു.
— Cricvids (@Cricvids1) August 6, 2017
ഒപ്പം ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറും പുഷ്പകുമാരയുടെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു. പുഷ്പകുമാര പുറത്തായതിന് പിന്നാലെ ലങ്ക തകര്‍ച്ച നേരിടുകയും ഇന്നിംഗ്സ് തോല്‍വി വഴങ്ങുകയും ചെയ്തു.
— Cricvids (@Cricvids1) August 6, 2017
