തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടത്തിനും കെ ശ്രീകാന്തിനും ഇടയില്‍ ചൈനീസ് വന്മതില്‍. ലോക ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോയയെും നാലാം സീഡ് യുകി ഷിയെയും അട്ടിമറിച്ച ശ്രീകാന്തിനെ ഫൈനലില്‍ കാത്തിരിക്കുന്നത് നിലവിലെ ഒളിംപിക് ചാംപ്യനും രണ്ടു വട്ടം ലോകചാംപ്യനുമായ ചെന്‍ ലോങ് . കരിയറില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍വന്നപ്പോഴും ചൈനീസ് താരത്തെ തോല്‍പ്പിക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞിട്ടില്ല. ആകെക്കൂടി നേടാനായത് ഒരു ഗെയിം മാത്രം. എന്നാല്‍ ഈ വര്‍ഷം തുടര്‍ച്ചയായി 3 സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയ ഏക പുരുഷ താരമായ ശ്രീകാന്തിന്റെ ആത്മവിശ്വാസത്തിന് കുറവുണ്ടാകില്ല.

ഇന്‍ഡോനീഷ്യന്‍ ഓപ്പണില്‍ മലയാളി താരം എച്ച് എസ് പ്രണോയി ചെന്‍ ലോങിനെ അട്ടിമറിച്ചത് ശ്രീകാന്തിന് ഓര്‍മ്മയുണ്ടാകും. സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍ സായ് പ്രനീതിനോട് തോറ്റ ശ്രീകാന്ത്, ഇന്‍ഡോനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയിരുന്നു. സ്‌ട്രേലിയയില്‍
ശ്രീകാന്തിന്റെ ആദ്യ ഫൈനലാണ് ഇത്. സെമി ജയത്തിനായി വെറും 27 മിനിറ്റ് മാത്രം വേണ്ടിവന്ന ശ്രീകാന്തിന് ഫൈനല്‍ എന്തായാലും എളുപ്പമാകില്ല. ലോക റാങ്കിംഗില്‍ നിലവില്‍ ശ്രീകാന്ത്11ആം സ്ഥാനത്തും ചെന്‍ ലോങ് ആറാമതുമാണ്.