കൊളംബോ: പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാനില്ലെന്ന് ശ്രീലങ്കൻ താരങ്ങൾ. അടുത്ത മാസം നടക്കുന്ന ട്വന്റി20 മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾ ക്രിക്കറ്റ് ബോർഡിന് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ. വേദി മാറ്റുന്നത് പരിഗണക്കണമെന്നും കത്തിലുണ്ട്. 2009 ൽ ശ്രീലങ്കൻ ടീമിനെതിരായി ലഹോറിൽ നടന്ന തീവ്രവാദി ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നില്ല. താരങ്ങളെ അനുനയിപ്പിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഐസിസിയും ശ്രമം തുടരുന്നതിനിടെയാണ് ടീം അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.