Asianet News MalayalamAsianet News Malayalam

ആഴ്സണലിന് വില പറഞ്ഞ് അമേരിക്കന്‍ ശതകോടീശ്വരന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ സ്റ്റാന്‍ ക്രോയെങ്കെ. നിലവില്‍ ആഴ്സണലിന്റെ 67 ശതമാനം ഓഹരികളും ക്രോയെങ്കയുടെ കൈവശമാണ്.

Stan Kroenke makes offer to buy Arsenal
Author
London, First Published Aug 7, 2018, 1:54 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ സ്റ്റാന്‍ ക്രോയെങ്കെ.നിലവില്‍ ആഴ്സണലിന്റെ 67 ശതമാനം ഓഹരികളും ക്രോയെങ്കയുടെ കൈവശമാണ്. ക്ലബ്ബിന്റെ ശേഷിക്കുന്ന 33 ശതമാനം ഓഹരികളും കൂടി സ്വന്തമാക്കാനാണ് ക്രോയെങ്കെ ശ്രമിക്കുന്നത്. റഷ്യന്‍ ശതകോടീശ്വരന്‍ അലിഷര്‍ ഉസ്മാനോവിന്റെ കൈവശമാണ് ഇതില്‍ 30.4 ശതമാനം ഓഹരികളും. 600 മില്യണ്‍ പൗണ്ടാണ് ക്രോയെങ്കെ ആഴ്സണലിന് വിലയിട്ടിരിക്കുന്നത്.

Stan Kroenke makes offer to buy Arsenalകഴിഞ്ഞവര്‍ഷം ഒക്ടോബറിലും ആഴ്സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ ക്രോയെങ്കെയുടെ ഉടമസ്ഥതതയിലുള്ള ക്രോയെങ്ക സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ശ്രമം നടത്തിയിരുന്നു. ഉസ്മാനോവിന്റെ ഉടമസ്ഥതയിലുള്ള റെഡ് ആന്‍ഡ് വൈറ്റിന്റെ കൈവശമുള്ള ആഴ്സണലിന്റെ 18,695 ഓഹരികള്‍ സ്വന്തമാക്കാന്‍ 525 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉസ്മാനോവ് താല്‍പര്യം പ്രകടിപ്പിച്ചില്ല.

നിലവില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗിലെ  എല്‍എ റാംസ്, എന്‍ബിഎ ടീമായ ഡെന്‍വര്‍ നഗ്ഗെറ്റ്സ്, എന്‍എച്ച്എല്‍ ടീമായ കൊളറാഡോ ആവലാഞ്ച്, എംഎസ്എല്‍ ടീമായ കൊളറാഡോ റാപ്പിഡ്സ് എന്നിവയുടെ ഉടമസ്ഥാവകാശം ക്രോയെങ്കയ്ക്കാണ്. വര്‍ഷങ്ങളായി കിരീട ദാരിദ്ര്യം അനുഭവിക്കുന്ന ആഴ്സണല്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

Follow Us:
Download App:
  • android
  • ios