സിഡ്നി: ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഗുരുതര ആരോപണം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്മിത്ത് പന്തില്‍ കൃത്രിമത്വം ചെയ്‌തെന്നാണ് ആരോപണം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മത്സരത്തിന്‍റെ 34-ാം ഓവറിനിടെ ലിപ് ബാം എടുത്ത് സ്മിത്ത് പന്തില്‍ തേക്കുകയായിരുന്നു. പന്തിനെ മിനുക്കാനാണ് സ്മിത്ത് ഇത്തരത്തില്‍ ചെയ്തതെന്നാണ് ആരോപണം.

Scroll to load tweet…

എന്നാല്‍ ഈ ആരോപണം നിഷേധിച്ച് സ്മിത്ത് തന്നെ മത്സരശേഷം രംഗത്ത് വന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ലിപ് ബാം ഉപയോഗിച്ചിട്ടില്ലെന്നും ഓസ്‌ട്രേലിയന്‍ നായകന്‍ ആണയിടുന്നു. പന്തില്‍ ഉമിനീരാണ് തേച്ചതെന്നാണ് സ്മിത്ത് പറയുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഫ് ഡുപ്രെസിസും സമാനമായി ആരോപണത്തില്‍ കുടുങ്ങിയിരുന്നു. അന്ന് ച്യൂയിങ് ഗം ചവക്കുന്നതിനിടെ തുപ്പലെടുത്ത് പന്തില്‍ തേച്ചാണ് ഡുപ്ലെസിസ് വിവാദത്തില്‍ അകപ്പെട്ടത്. ഇതേതുടര്‍ന്ന് ഐസിസി ഡുപ്ലെസിസിനെതിരെ നടപടിയും സ്വീകരിച്ചിരുന്നു.