മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്ലെഡ്ജിംഗ് നടത്തി ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിച്ചത് കരുതിക്കൂട്ടി തന്നെയായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. എതിരാളികളെ നിശബ്ദരാക്കാനായി ചില കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സ്മിത്ത് പറഞ്ഞു.

ഇന്ത്യക്കാരെ പ്രകോപിപ്പിക്കുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ഇഷാന്ത് ശര്‍മയുടെ മുഖഭാവത്തെ അനുകരിച്ച് കളിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമിലെയും കളിക്കാര്‍ നിരവധി തവണ കളിക്കളത്തില്‍ കൊമ്പു കോര്‍ത്തിരുന്നു.

റഫറല്‍ തീരുമാനമെടുക്കും മുമ്പ് സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയത് ഏറെ വിവാദമായപ്പോള്‍ സ്മിത്തിന്റെ മുഖഭാവത്തെ ഇഷാന്ത് അനുകരിച്ചത് ചിരിക്കും ട്രോളുകള്‍ക്കുമുള്ള വകയായിരുന്നു. നാലു മത്സര പരമ്പരയില്‍ ഓസീസ് 2-1ന് പരാജയപ്പെട്ടിരുന്നു.