ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായിരിക്കും മുന്‍തൂക്കമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ഓസ്‌ട്രേലിയയില്‍ പരമ്പര നേടുകയെന്നത് ഇന്ത്യയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്.

സിഡ്‌നി: ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായിരിക്കും മുന്‍തൂക്കമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ഓസ്‌ട്രേലിയയില്‍ പരമ്പര നേടുകയെന്നത് ഇന്ത്യയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. നല്ല മൂന്നൊരുക്കം നടത്തിയാണ് ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നതെന്നും സ്റ്റീവ് വോ കൂട്ടിച്ചേര്‍ത്തു. 

പരമ്പരയില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. വിരാട് കോലിയായിരിക്കും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ആവുകയെന്നും സ്റ്റീവ് വോ പറഞ്ഞു. കോലിയുടെ പ്രകടനമായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുകയെന്ന് മുന്‍താരം ആഡം ഗില്‍ക്രൈസ്റ്റും അഭിപ്രായപ്പെട്ടിരുന്നു. പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്. ട്വന്റി 20 പരന്പര 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.