ലിവര്‍പൂളിന്‍റെ ആത്മവിശ്വാസം കൂട്ടി മുന്‍ നായകന്‍

ലിവര്‍പൂള്‍: യൂവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെ മുറിവേല്‍പ്പിക്കാന്‍ ലിവര്‍പൂളിന് കഴിയുമെന്ന് മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്. ലിവര്‍പൂള്‍ ടീം വളരെ ശക്തമാണ്. സെമിഫൈനലില്‍ റയല്‍ മാഡ്രിഡിന്‍റെ പ്രകടനം പരിശോധിച്ചാല്‍ എതിരാളികള്‍ക്ക് പ്രതീക്ഷ ഉണ്ടാകുമെന്നും ജെറാര്‍ഡ് അഭിപ്രായപ്പെട്ടു. റയലിനെതിരെ ബയേണ്‍ അവസരം പാഴാക്കിയതുപോലെ ലിവര്‍പൂള്‍ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും ജെറാര്‍ഡ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2005ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ കപ്പുയര്‍ത്തിയപ്പോള്‍ കളിയിലെ താരമായിരുന്നു ജെറാര്‍ഡ്. ലിവര്‍പൂളിനായി 1998നും 2015നും ഇടയില്‍ 504 മത്സരങ്ങള്‍ കളിച്ച ജെറാര്‍ഡ‍് എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്. ഈ മാസം 27നാണ് റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍ ഫൈനല്‍‍. റയല്‍ ബയേണിനെ തകര്‍ത്തും ലിവര്‍പൂള്‍ റോമയെ മറികടന്നുമാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.