ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പൊന്നുംവില. സ്റ്റോക്‌സിനെ 14.5 കോടി രൂപയ്‌ക്ക് പൂനെ ടീം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന വില. ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സിനെ 12 കോടി രൂപക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ പഞ്ചാബ് ടീമും ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനെ ഡല്‍ഹിയും അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് സ്വന്തമാക്കി . കോറി ആന്‍ഡേഴ്‌സണ്‍ ഒരു കോടിക്ക് ഡല്‍ഹിയി ടീമിലെത്തി.. പവന്‍ നേഗി ഒരു കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ ടീമില്‍ ഇടംപിടിച്ചു.. ഇര്‍ഫാന്‍ പത്താനേയും ഇഷാന്ത് ശര്‍മ്മയേയും ആരും ലേലത്തില്‍ വാങ്ങിയില്ല . ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയെ അഞ്ച് കോടി രൂപക്ക് ഡെല്‍ഹി സ്വന്തമാക്കി . ട്രെന്‍റ് ബോള്‍ട്ടിനെ അഞ്ച് കോടി രൂപയ്‍ക്ക് കൊല്‍ക്കത്ത സ്വന്തമാക്കി.
