ഇതൊരു കട്ട ആഴ്‌സനല്‍ ആരാധകന്റെ കഥയാണ്... ഓസിലിന്റേയും..

First Published 7, Apr 2018, 2:36 PM IST
story of a die hard  arsenal fan
Highlights
  • മകന് മെഹ്ദ് ഓസില്‍ എന്നുള്ള പേരും നല്‍കി ഇന്‍സി. ഫേസ്ബുക്ക് പേജ് അധികൃതരെ ഇങ്ങോട്ടേക്ക് നയിച്ചതും ഈ പേരായിരുന്നു.

ഇതൊരു കട്ട ആഴ്‌സനല്‍ ആരാധകന്റെ കഥയാണ്. കഥാപാത്രത്തിന്റെ  പേര്, ഇന്‍സമാം ഉള്‍ ഹഖ്. സ്ഥലം, മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കിടങ്ങഴി. 12 വര്‍ഷത്തോളമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സനലിനെ ഇടനെഞ്ചില്‍ കൊണ്ട് നടക്കുന്നുണ്ട് ഇന്‍സി. അനിയനും അളിയനും എല്ലാം ആഴ്‌സനല്‍ ആരാധകര്‍ തന്നെ. ചെറിയൊരു ആഴ്‌സനല്‍ കുടുംബം. കളിക്കണ്ട് കൂടെ കൂടിയത് തന്നെയാണ്. ആ കളി പ്രേമമാണ് ആഴ്‌സനലിന്റെ ഫേസ്ബുക്ക് പേജ് അധികകൃതരെ കിടങ്ങഴിയെന്ന ചെറിയ ഗ്രാമത്തിലെത്തിച്ചത്. 

അവിടെ നിന്ന് ഇന്‍സിയുടെ കഥ തുടങ്ങുന്നു. ആഴ്‌സനല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. ഗ്രൂപ്പില്‍ വളര്‍ന്ന സൗഹൃദ ബന്ധങ്ങളാണ് ഫേസ്ബുക്ക് പേജ് അധികൃതരെ ഇന്‍സിയുടെ വീട്ടിലെത്തിച്ചത്. കേരളത്തിലെ പോലെ തന്നെ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്ലബിന് ആരാധകരുണ്ട്. ബംഗളൂരു, പൂനെ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിങ്ങനെ നീളുന്നു നഗരങ്ങളുടെ നിര. ഇവരെയെല്ലാം ഏകോപിച്ച് നിര്‍ത്തുന്ന മറ്റൊരു സംഘം വേറെയും. 

അടുത്തിടെയാണ് പൂനെയില്‍ നിന്നുള്ള രണ്ടംഗ സംഘം മഞ്ചേരിയിലെത്തിയത്. ഇന്‍സിയെ തേടിപ്പിടിച്ചായിരുന്നു വരവ്. ആഴസ്‌നലിന്റെ ഫെയ്‌സ്ബുക്ക് ബുക്ക് പേജിലൂടെ പുറത്ത് വിടാന്‍ വീഡിയോ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മാത്രമല്ല, ക്ലബിന് ആരാധകരുള്ള എല്ലാ രാജ്യങ്ങൡലെല്ലാം ഇത്തരത്തില്‍ വീഡിയോ പിടുത്തം നടക്കുന്നുന്നുണ്ട്. അതിലൊരാളായി മാറി ഇന്‍സിയും കുടുംബവും.

ആഴ്‌സനിന്റെ ജര്‍മന്‍താരം മെസ്യുട് ഓസിലുമായി ചെറിയൊരു ബന്ധം കൂടിയുണ്ട് ഇന്‍സിക്ക്. ക്ലബിനോടുള്ള പ്രണയം കാരണം. മകന് മെഹ്ദ് ഓസില്‍ എന്നുള്ള പേരും നല്‍കി ഇന്‍സി. ഫേസ്ബുക്ക് പേജ് അധികൃതരെ ഇങ്ങോട്ടേക്ക് നയിച്ചതും ഈ പേരായിരുന്നു. ഓസിലിനോടുള്ള വലിയ ആരാധനയാണ് മകനും ഈ പേര് നല്‍കാന്‍ തീരുമാനിച്ചത്. വീട്ടുകാരോടും കുടുംബത്തോടും ആലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. ഫുട്‌ബോള്‍ താരം കൂടിയാണ് ഇന്‍സി. സ്‌കൂള്‍ തലത്തിലും കളിച്ചു. ഇന്‍സിക്ക് ഒരാഗ്രഹമുണ്ട്, കുഞ്ഞു ഓസിലിനെ ഒരു ഫുട്‌ബോള്‍ താരമാക്കി മാറ്റുക. മെസ്യുട് ഓസിലിനെ പോലെ. ഫിദ സനം ആണ് ഇന്‍സിയുടെ ഭാര്. 
 

loader