ദുബായ്: അവിശ്വസനീയമായ റണ്ണൗട്ടുകളും സ്റ്റംപിംഗുകളും കൊണ്ട് ചര്‍ച്ചയായ ട്വന്റി-20 മത്സരം ഒത്തുകളിതന്നെയെന്ന് സ്ഥിരീകരിച്ച് ഐസിസി. യുഎഇയില്‍ നടന്ന അജ്മാന്‍ ഓള്‍ സ്റ്റാര്‍സ് ലീഗില്‍ ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് കോഴക്കളിയായിരുന്നുവെന്ന് ഐസിസി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ എമിറേറ്റ്സ് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകരാമില്ലാതെ സംഘടിപ്പിച്ചതായതിനാല്‍ അസോസിയേഷന് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനാവില്ലെന്നും ഐസിസി വ്യക്തമാക്കി. എങ്കിലും സംഘാടകര്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഐസിസി അഴിമതിവിരുദ്ധ സമിതി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.

ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്സും തമ്മിലുള്ള മത്സരത്തില്‍ ബാറ്റ്സ്മാന്‍ ക്രീസില്‍ നിന്നിറങ്ങി നടന്നപ്പോഴുള്ള സ്റ്റംപിംഗും എത്ര ഓടിയിട്ടും ക്രീസിലെത്താതിരുന്ന ബാറ്റ്സ്മാന്‍മാരുടെ അത്മഹത്യാപരമായ റണ്ണൗട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടോ എന്ന് ഐസിസി അഴിമതിവിരുദ്ധ സെല്‍ അന്വേഷണം നടത്തിയത്.

136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വാരിയേഴ്സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വീഡിയോ കണ്ട് മുന്‍താരങ്ങളുള്‍പ്പെടെ നിരവധിപേര്‍ അവിശ്വസനീയമെന്ന രീതിയല്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിയിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…